Skip to the page
VidForAll
Get the App
Crosscurrent poster

Crosscurrent

20161h 56m★ 6.3

The story

A voyage between a woman searching for the meaning of life and a man holding a book of poems on the longest river of Mainland China.

Story from TMDB.

Where to Watch

StreamPhiloFandorFandor Amazon ChannelCineverse Amazon Channel
FreeKanopyAsianCrushCineverse
RentAmazon Video
BuyAmazon Video

Where-to-watch data by JustWatch · every service.

Cast

More Like This

What People Are Saying

Error_009Trakt · 2026★ 2.0

യാങ് ചാവോ എഴുതി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ആർട്ട്‌ഹൗസ് ചിത്രമാണ് Crosscurrent. സംവിധായകൻ തന്റെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷങ്ങളാണ് ഈ ഒരൊറ്റ സിനിമയ്ക്കായി മാറ്റിവെച്ചത്. 🎬 Crosscurrent (2016) 🗣️ #Mandarin #Chinese 🌍 China 🇨🇳 പിതാവിന്റെ മരണശേഷം യംഗ്‌സി നദിയിലൂടെ ഒരു ചരക്കുകപ്പലുമായി യാത്ര തിരിക്കുന്ന ഗാവോ ചുൻ എന്ന യുവ ക്യാപ്റ്റനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. യാത്രയ്ക്കിടയിൽ കപ്പലിന്റെ ഉള്ളറകളിൽ നിന്ന് മുൻപ് ആരോ എഴുതിയ ഒരു കവിതാ പുസ്തകം അയാൾക്ക് ലഭിക്കുന്നു. അതിലെ കവിതകൾ നദീതീരത്തുള്ള ഓരോ നഗരങ്ങളെക്കുറിച്ചുള്ളതായിരുന്നു. കവിതകളിൽ പറയുന്ന ഓരോ തുറമുഖങ്ങളിൽ കപ്പലടുപ്പിക്കുമ്പോഴും ആൻ ലൂ എന്ന നിഗൂഢയായ ഒരു സ്ത്രീയെ ഗാവോ ചുൻ കണ്ടുമുട്ടുന്നു. കപ്പൽ നദിയിലൂടെ മുന്നോട്ട് പോകുന്തോറും, ഓരോ സ്ഥലത്തും അയാൾ കാണുന്ന ആൻ ലൂവിന്റെ പെരുമാറ്റത്തിലും പ്രായത്തിലും വലിയ വ്യത്യാസങ്ങൾ അയാൾ ശ്രദ്ധിക്കുന്നു. തുടർന്ന് ആ സ്ത്രീയെയും കവിതകളുടെ രഹസ്യത്തെയും പിന്തുടർന്ന് ഗാവോ ചുൻ നദിയിലൂടെ നടത്തുന്ന നിഗൂഢമായ ഒരു പ്രണയ-ആത്മീയ യാത്രയാണ് ചിത്രം. നദിയുടെ ദൃശ്യഭംഗിക്ക് വലിയൊരു പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ട്. In the Mood for Love എന്ന പ്രശസ്ത ചിത്രത്തിനു ക്യാമറ ചലിപ്പിച്ച മാർക്ക് ലീ പിങ്-ബിങ് തന്നെയാണ് ഈ ചിത്രത്തിന്റെയും പിന്നണിയിൽ ഉള്ളത്. ഈ ചിത്രത്തിലെ മനോഹരമായ ദൃശ്യങ്ങൾ അദ്ദേഹത്തിന് 2016-ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'സിൽവർ ബെയർ അവാർഡ്' നേടിക്കൊടുക്കുകയും ചെയ്തു ❤️ വ്യക്തമായ കഥയോ തിരക്കഥയോ ഇല്ലാത്ത, കവിതയും തത്വചിന്തയും നിഗൂഢതയും ഇടകലർന്ന ഒരു Slow-paced Arthouse ചിത്രം ആയതുകൊണ്ട് തന്നെ പേർസണലി എനിക്ക് ഒട്ടും വർക്ക്‌ ആയില്ല. Philosophy, Poetry, Arthouse ചിത്രങ്ങൾ, Visual Beauty എന്നിവയൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. അല്ലാത്തവർ പൂർണ്ണമായും ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്. \#Drama #Mystery @Leodeppmoviesuggestions

Read it on trakt.tv